ടന്‍ വിനായകന്റെ(Vinayakan) മീടു പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു.

https://m.facebook.com/story.php?story_fbid=506959700791132&id=100044313195287

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാദങ്ങള്‍ തുടരുന്നതിനിടെ പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകന്‍. പഞ്ച പാണ്ഡവര്‍ക്കൊപ്പം നില്‍ക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് വിനായകന്‍ പങ്കുവെച്ചത്. നടന്‍ സാധാരണ എപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത് പോലെ ചിത്രത്തിനൊപ്പം ക്യാപ്ഷനുകളൊന്നും തന്നെ നല്‍കിയിട്ടില്ല. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ വിനായകന്‍ പങ്കുവച്ച ആദ്യ പോസ്റ്റു കൂടിയാണിത്.

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക