ചിയാൻ വിക്രമിന്റെ ആരാധകർ ഏറെ കാത്തിരിക്കുന്ന ധ്രുവനച്ചത്തിരം സിനിമയുടെ ട്രെയിലർ എത്തി. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകനെ പുതിയ ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നു. “ജയിലറിലെ വർമനു ശേഷം തമിഴകത്ത് മറ്റൊരു കരുത്തുറ്റ വില്ലനെ കൂടിയാകും ധ്രുവനച്ചത്തിരത്തിലൂടെ വിനായകൻ പ്രേക്ഷകർക്കു നൽകുക.

നവംബർ 24ന് ചിത്രം റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുക. ധ്രുവനച്ചത്തിരം ചാപ്റ്റർ വൺ: യുദ്ധ കാണ്ഡം എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതൽ ചിത്രത്തിന്റെ ജോലികൾ നിർത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഏഴ് വർഷങ്ങൾക്കു ശേഷമാണ് ചിത്രം ഇപ്പോൾ റിലീസിനെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിൽ രഹസ്യ അന്വേഷണ ഏജന്റായ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സംഗീതം ഹാരിസ് ജയരാജ്. എഡിറ്റിങ് ആന്റണി. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വർമ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്ത് കുമാർ, ദിവ്യദർശിനി, മുന്ന, സതീഷ് കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക