കോഴിക്കോട്: കലക്‌ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ പോലീസ് വാഹനത്തില്‍ ഡീസല്‍ തീര്‍ന്നത് സര്‍ക്കാരിന് നാണക്കേടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാന്‍ വന്ന പൊലീസ് വാഹനത്തിലെ ഡീസല്‍ ആണ് തീര്‍ന്നത്. ഇതോടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പോലീസ് വാഹനം തള്ളി സൈഡിലേക്ക് മാറ്റി. ‘ഡീസലടിക്കാന്‍ കാശില്ല, അയ്യയ്യേ ഇത് നാണക്കേട്’ എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ വാഹനം തള്ളിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വാഹനത്തിന് ഡീസല്‍ അടിക്കാനുള്ള പണം പിരിവിടുകയും ചെയ്തു.

ഒരു വണ്ടിക്ക് ഡീസല്‍ അടിക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് കടം വാങ്ങി കെ റെയില്‍ ഉണ്ടാക്കാന്‍ പോവുന്നതെന്ന പരിഹാസമാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്രയ്ക്ക് ദാരിദ്ര്യം പിടിച്ച സര്‍ക്കാരാണ് കെ റെയിലിന്റെ പിറകെ ഓടുന്നതെന്ന് കാണുമ്ബോള്‍ പുച്ഛം തോന്നുവെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ഇതാണ് അവസ്ഥയെങ്കില്‍ കെ റെയില്‍ പാത വഴി ഓടുന്ന ട്രെയിനും അവസാനം ജനങ്ങള്‍ തള്ളി ഓടിക്കേണ്ടി വരുമോയെന്ന ട്രോളുകളും ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഇത്ര ഗതികെട്ടവന്‍മാരണല്ലോ ഭരിക്കുന്നത്. 150 മീറ്റര്‍ മാത്രമുള്ള ഒരു മേല്‍പ്പാലം ഉണ്ടാക്കാന്‍ നാലു വര്‍ഷം എടുത്തു. അങ്ങനെയെങ്കില്‍ കെ റെയില്‍ നടപ്പിലാക്കാന്‍ ഇവര്‍ എത്ര കൊല്ലം എടുക്കും? കോണാന്‍ വാങ്ങാന്‍ കാശില്ലാത്തവന്‍ കൊട്ടാരം പണിയാന്‍ പോവുന്നു. എണ്ണ അടിക്കാനുള്ള വകുപ്പ് ആദ്യം ഉണ്ടാക്ക്’, ഇങ്ങനെ പോകുന്നു പരിഹാസ കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക