കോഴിക്കോട്: മിക്‌സ്ചര്‍ കഴിക്കുന്നതിനിടയില്‍ കടല തൊണ്ടിയില്‍ കുടുങ്ങി നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം(Death). ഉള്ളിയേരി നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടില്‍ പ്രവീണിന്റെയും ശരണ്യയുടെയും ഏകമകള്‍ തന്‍വിയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒമ്ബതുമണിയോടെയാണ് തൊണ്ടയില്‍ കുടുങ്ങിയത്. അസ്വസ്ഥതപ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കന്നൂര് ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലെ നഴ്‌സറിക്ലാസ് വിദ്യാര്‍ഥിനിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക