തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരത്തിലെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം.

പത്തു രൂപ മുതല്‍ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കും. 50 രൂപയുടെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ വിവിധ സിറ്റി സര്‍ക്കുലര്‍ ബസ്സുകളില്‍ യാത്ര ചെയ്യാം. ഗുഡ് ഡേ ടിക്കറ്റ് എന്നാണ് ഇതിന്റെ പേര്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി ട്രാവല്‍ കാര്‍ഡുകളും സര്‍വീസിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന പ്രത്യേക നിറങ്ങളോട് കൂടിയാണ് സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ്. 7 റൂട്ടുകളില്‍ ആണ് ഇപ്പോള്‍ ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ പത്ത്-പതിനഞ്ച് മിനിറ്റ് ഇടവിട്ട് ഓരോ റൂട്ടിലും ബസ്സുകള്‍ എത്തും.

നഗരത്തിലെ എല്ലാ കോണുകളിലും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തിരക്കേറിയ സമയങ്ങളില്‍ 10-15 മിനിറ്റ് ഇടവേളകളില്‍ ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന രീതിയിലാണ് സര്‍ക്കുലര്‍ ബസ്സുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് നഗരത്തില്‍ ഉള്ളവര്‍ക്കും പുറത്തുനിന്നും വരുന്നവര്‍ക്കും തിരിച്ചറിയത്തക്ക രീതിയില്‍ പ്രത്യേക നിറവും നമ്പറും നല്‍കിയാണ് റൂട്ടുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക