സംസ്ഥാനത്തെ വിപണിയില്‍ ലഭ്യമായ പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്കയുടെയും പാന്‍മസാലയുടെയും ഉല്‍പാദനം, സംഭരണം,വിതരണം എന്നിവ പൂര്‍ണ്ണമായി നിരോധിച്ച്‌ സംസ്ഥാന ഭക്ഷ്യ കമ്മീഷണര്‍ വി ആര്‍ വിനോദ് ഉത്തരവിട്ടു.

നിരോധിച്ച ഉല്‍പന്നം വിപണിയില്‍ ലഭ്യമല്ലായെന്ന് ഉറപ്പ് വരുത്തുവാന്‍ 14 ജില്ലകളിലേയും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും ഉത്തര,മധ്യ,ദക്ഷിണ മേഖല ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ഷന നിര്‍ദേശം നല്‍കി.നിരോധിച്ച ഉല്‍പന്നം വിപണിയില്‍ ലഭ്യമാണെങ്കില്‍ ജില്ലകളിലെ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെ ഫോണ്‍ നമ്ബറുകളിലോ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്ബറിലോ അറിയിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം (8943346195), എറണാകുളം (8943346196), കോഴിക്കോട് (8943346197) എന്ന നമ്ബറിലും അറിയിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക