ലണ്ടന്‍: ലോകാവസാനം പലരിലും ഭീതിയും ആശങ്കയും ഉളവാക്കുന്ന കാര്യമാണ്. ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാക്കളുടെ ഇഷ്ടവിഷയം തന്നെ ലോകാവസാനത്തെ കുറിച്ചുള്ള പ്രമേയങ്ങളാണ്. നിരവധി ചിത്രങ്ങളാണ് ഈയൊരൊറ്റ പ്രമേയത്തെ അടിസ്ഥാനമാക്കി നിര്‍‌മിച്ചിട്ടുള്ളത്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്ബ്, കൃത്യമായി പറഞ്ഞാല്‍ 1706ല്‍ പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആയ സ‌ര്‍ ഐസക് ന്യൂട്ടണ്‍ ലോകാവസാനത്തെ കുറിച്ച്‌ നടത്തിയ പ്രവചനമാണ് ഇപ്പോള്‍ ലോക ശ്രദ്ധ നേടുന്നത്.

1706ല്‍ ന്യൂട്ടണ്‍ എഴുതിയ ഒരു കത്തിലാണ് ലോകാവസാനത്തെ കുറിച്ച്‌ അദ്ദേഹം പ്രവചിക്കുന്നത്. ജറുസലേമിലെ ഹീബ്രു സ‌ര്‍വകലാശാലയിലാണ് ഈ കത്തിപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ഈ കത്തിലെ വിവരങ്ങള്‍ അനുസരിച്ച്‌ 2060ല്‍ ലോകം അവസാനിക്കുമെന്നാണ് അദ്ദേഹം ചില കണക്കുകള്‍ അടിസ്ഥാനമാക്കി സമര്‍ത്ഥിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വര്‍ഷത്തെ 12 മാസമായി കണക്കാക്കിയാണ് ന്യൂട്ടണ്‍ ഈ പ്രവചനം നടത്തുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കണക്കനുസരിച്ച്‌ ഒരു മാസത്തെ 30 ദിവസങ്ങളായി മാത്രം കണക്കാക്കിയിട്ടുള്ളു. അതിനാല്‍ പ്രവചനത്തില്‍ അല്ലറ ചില്ലറ വ്യത്യാസങ്ങള്‍ വന്നേക്കാം. എങ്കിലും ലോകം 2060ല്‍ അവസാനിക്കുമെന്ന് തന്നെ കത്തില്‍ പറയുന്നു. ഇനി അഥവാ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ തന്നെ 2060നു ശേഷം മാത്രമേ ലോകാവസാനം ഉണ്ടാവുകയുള്ളൂവെന്നും അതിന് മുമ്ബായി ഒരു കാരണവശാലും ലോകാവസാനം ഉണ്ടാകില്ലെന്നും ന്യൂട്ടന്റെ കത്തില്‍ വിശദീകരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക