ബെംഗളൂരു: ഏഴുകോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലയാളി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ ബെംഗളൂരുവില്‍ പിടിയിലായ കേസ് അന്വേഷണം കൊച്ചിയിലേക്കും. ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ കോട്ടയം സ്വദേശിനി വിഷ്ണുപ്രിയ (22), സുഹൃത്ത് കോയമ്ബത്തൂര്‍ സ്വദേശി സിഗില്‍ വര്‍ഗീസ് (32), ഇവരുടെ സഹായി ബെംഗളൂരു സ്വദേശി വിക്രം (23) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് പിന്നില്‍ വന്‍ മാഫിയയുണ്ടെന്നാണ് സൂചന.

വിഷ്ണുപ്രിയയും സുഹൃത്ത് സിഗിലും കൊത്തന്നൂരില്‍ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു. വിശാഖപട്ടണത്തുനിന്നാണ് ഇവര്‍ മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തത് വിക്രമാണ്. വിശാഖപട്ടണത്ത് നിന്നും ഇവര്‍ക്ക് ഇത് നല്‍കുന്നത് വമ്ബന്‍ ടീമാണെന്നാണ് സൂചന. ഇതില്‍ ചിലര്‍ മലയാളികളാണെന്നും സൂചനയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ശനിയാഴ്ച ബി.ടി.എം. ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്നാണ് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. ഇവിടെനിന്ന് ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ഗൗരവം പൊലീസിന് പിടികിട്ടിയത്.

ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച്‌ പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് വാടകവീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2020 മുതലാണ് ഇവര്‍ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരുടെയും ബാങ്കിടപാടുകള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്.

നഗരത്തിലെ കോളജില്‍നിന്നാണ് സിജില്‍ വര്‍ഗീസും വിഷ്ണുപ്രിയയും ബിബിഎ പഠനം പൂര്‍ത്തിയാക്കിയിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് ലോബിയുടെ പിടിയിലായതെന്നാണ് വിലയിരുത്തല്‍. സഹപാഠികളായ ഇരുവരും കുറച്ചുകാലം സ്വകാര്യകമ്ബനിയില്‍ ജോലിചെയ്തശേഷം പിന്നീട് ഫ്രീലാന്‍സായി ടാറ്റു ആര്‍ട്ടിസ്റ്റുകളായി മാറി. ഇതോടെയാണ് ഹാഷിഷ് കച്ചവടവും പുതിയ തലത്തിലെത്തുന്നത്. നേരത്തേ മൊബൈല്‍ മോഷണക്കേസില്‍ വിക്രം അറസ്റ്റിലായിരുന്നു.

വിഷ്ണുപ്രിയയും, സിഗിലുമാണ് മയക്കുമരുന്ന് നല്‍കിയതെന്ന് വിക്രമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോത്തന്നൂരിലെ വീട്ടിലെത്തി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. താമസസ്ഥലത്ത് നിന്ന് കോടികള്‍ വിലവരുന്ന മയക്കുമരുന്ന് റെയ്ഡില്‍ പിടിച്ചെടുത്തോടെ അന്വേഷണം പുതിയ തലത്തിലെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

ബിബിഎ പഠനത്തിനിടെ സിഗിലും വിഷ്ണു പ്രിയയും അടുക്കുകയായിരുന്നു. അതിന് ശേഷം ലിവിങ് ടുഗദറു പോലെയായിരുന്നു താമസം. ഇതിന് ശേഷം ആഡംബ ജീവിതത്തിന് പുതിയ വഴി തേടിയെന്നാണ് വിലയിരുത്തല്‍. മയക്കു മരുന്ന് കച്ചവടത്തിന് വേണ്ടി കൂടിയാണ് ടാറ്റു ആര്‍ട്ടിസ്റ്റുകളായി മാറിയതെന്നും സൂചനയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക