തിരുവനന്തപുരം: അലാസ്‌ക എയറിൻറെ എയർ കാർഗോ ഐടി സംവിധാനം ആധുനികവൽകരിക്കുന്നതിനും സമ്പൂർണ കാർഗോ മാനേജ്‌മെൻറ് സംവിധാനം നടപ്പാക്കുന്നതിനും ഐബിഎസ് സോഫ്റ്റ് വെയറും അലാസ്‌ക എയറും ദീർഘകാല കരാറിൽ ഒപ്പുവച്ചു.

അലാസ്‌ക എയർ കാർഗോയുടെ സെയിൽസ്, കാർഗോ ടെർമിനൽ, എയർമെയിൽ, റവന്യൂ അക്കൗണ്ടിങ് സംവിധാനങ്ങൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ഐകാർഗോ ഡിജിറ്റൽവൽകരിക്കും. എയർലൈനിൻറെ സമഗ്ര പ്രവർത്തനങ്ങൾ പൂർണമായി നിരീക്ഷിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകാൻ ഐകാർഗോയ്ക്ക് കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐകാർഗോയുടെ നൂതന മെസേജിങ്, ആശയവിനിമയ ശേഷിയിലൂടെ അലാസ്‌ക എയറിന് ഉപയോക്താക്കളുമായും പ്രവർത്തന പങ്കാളികളുമായും അപ്പപ്പോൾ തന്നെ ബന്ധപ്പെടാനും അതിലൂടെ പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും സാധിക്കും.

ഐകാർഗോയെ തെരഞ്ഞെടുത്തത് തന്ത്രപ്രധാനമായ തീരുമാനമാണെന്നും ഡിജിറ്റൽവൽകരണത്തിലേയ്ക്കുള്ള മാറ്റത്തിൻറെ ഭാഗമാണിതെന്നും അലാസ്‌ക എയർ കാർഗോ മാനേജിങ് ഡയറക്ടർ ആദം ഡ്രൗഹർഡ് പറഞ്ഞു. ഈ സമ്പൂർണ സംയോജിത സംവിധാനത്തിലൂടെ തങ്ങളുടെ ജീവനക്കാർക്ക് പുത്തൻ സങ്കല്പത്തിലുള്ള യഥാർഥ എയർ കാർഗോ അന്തരീക്ഷം ലഭ്യമാക്കാൻ കഴിയും. ഒപ്പം തന്നെ ബിസിനസിൽ അനായാസം മുന്നേറാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അലാസ്‌ക എയർ കാർഗോയുടെ പങ്കാളിയാകാനും അതിൻറെ ഡിജിറ്റൽവൽകരണ ത്തിൻറെ ഭാഗമാകാനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയർ അമേരിക്കൻ മേഖല വൈസ് പ്രസിഡൻറ് സാം ശുക്ല വ്യക്തമാക്കി. എയർലൈനുകളും ഗ്രൗണ്ട് ഹാൻഡ് ലർമാരും അടങ്ങുന്ന ഐകാർഗോയുടെ ഉപഭോക്തൃ സമൂഹത്തിലേക്ക് അലാസ്‌ക എയർ കാർഗോയെ സാം ശുക്ല സ്വാഗതം ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക