തൊടുപുഴ: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് നിലപാട് തെറ്റായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആ നിലപാടില്‍ ഇന്ന് പശ്ചാത്തപിക്കുന്നു. കോണ്‍ഗ്രസിന് അകത്ത് പി ടി തോമസ് മാത്രമാണ് ആ റിപ്പോര്‍ട്ടിനൊപ്പം നിന്നത്. പി ടി തോമസിന്റെ നിലപാടാണ് ശരിയെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇടുക്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ആ റിപ്പോര്‍ട്ടുകള്‍ വന്നശേഷം അനവധി കാര്യങ്ങള്‍ അംഗീകരിക്കാത്ത, പ്രായോഗികമാക്കാത്തതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകാലങ്ങളില്‍ വന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഗൗരവം നമ്മള്‍ കണ്ടു. മൂന്ന് വെള്ളപ്പൊക്കമാണ് ഉണ്ടായത്. ആ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇനിയും വീടുവെച്ചു നല്‍കിയിട്ടില്ല ഈ സര്‍ക്കാര്‍. കവളപ്പാറയില്‍ കുന്നിടിഞ്ഞ് മരിച്ചവര്‍ക്കുപോലും വീടു നല്‍കിയിട്ടില്ല. വെറും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. കെ റെയില്‍ പദ്ധതിക്കുള്ള നിര്‍മ്മാണത്തില്‍ വന്‍ പരിസ്ഥിതി നാശമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണ ഒരു പ്രോജക്‌ട് വരുമ്ബോള്‍, ആ പദ്ധതി കടന്നുപോകുന്ന സ്ഥലത്തെ ആളുകളെയാണ് ബാധിക്കുന്നതെങ്കില്‍, ഇത് നാടിനെയാകെ ബാധിക്കും. ഇതാണ് ഏറെ ഭയാശങ്കയോടെ കാണേണ്ടത്. കെ റെയില്‍ പദ്ധതി എന്തു വില കൊടുത്തും തടയുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ശാസ്ത്രസാഹിത്യപരിഷത്ത് പോലും ഈ പദ്ധതിയെ എതിര്‍ക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക