ജയ്പൂര്‍: വിമാനത്താവളത്തില്‍ പിടിയിലായ യുവതിയുടെ ശരീരത്തില്‍ നിന്നും 12 ദിവസം കൊണ്ട് കണ്ടെടുത്തത് ആറു കോടി രൂപയുടെ മയക്കുമരുന്ന് ക്യാപ്സൂളുകള്‍. കുറേയേറെ ​ഗുളികകള്‍ ഇവര്‍ യോനിയിലും മലദ്വാരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. കുറച്ച്‌ ഇവര്‍ വിഴുങ്ങുകയും ചെയ്തിരുന്നു.

862 ഗ്രാം ഹെറോയിന്‍അടങ്ങിയ 88 ക്യാപ്‌സ്യൂളുകളാണ് ഇവരുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത്. ഇതിന് ആറ് കോടി രൂപ വിലവരും. ആഫ്രിക്കന്‍ യുവതിയില്‍ നിന്ന് എല്ലാ ഗുളികകളും വേര്‍തിരിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 12 ദിവസമെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെബ്രുവരി 19 നാണ് സുഡാന്‍ സ്വദേശിനിയായ യുവതി ഷാര്‍ജയില്‍ നിന്ന് ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) ഉദ്യോഗസ്ഥര്‍ ഇവരുടെ ശരീരത്തിലെ ക്യാപ്‌സ്യൂളുകള്‍ സ്‌കാന്‍ ചെയ്തു. മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി നേടിയ ശേഷം, ഇവരെ എസ്‌എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച്‌ 2 വരെ ഡോക്ടര്‍മാര്‍ ക്യാപ്‌സ്യൂളുകള്‍ വേര്‍തിരിച്ചെടുത്തതായി ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.

അവര്‍ ചില ഗുളികകള്‍ വിഴുങ്ങിയപ്പോള്‍ മറ്റുള്ളവ മലദ്വാരത്തിലും യോനിക്കും മലദ്വാരത്തിനും ഇടക്കുള്ള പെരിനിയത്തിലും ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്ന് വൃത്തങ്ങള്‍ പറഞ്ഞു. യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ് ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക