വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഹൃദയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഫെബ്രുവരി 18ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടിയിലുമെത്തി. ഇപ്പോഴിതാ ചിത്രത്തിലെ ദര്‍ശനയുടെ വിവാഹ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

ഹൃദയത്തിലെ ലൊക്കേഷന്‍ വീഡിയോയില്‍ സംവിധായകന്‍ വിനീതും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ദര്‍ശന, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, അശ്വന്ത് ലാല്‍ തുടങ്ങിയവരേയും വീഡിയോയില്‍ കാണാം. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.കോവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളിലെത്തിയിട്ടും മികച്ച പ്രതികരണം നേടിയ ചിത്രമാണ് ഹൃദയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക