ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ നടി അമേയ മാത്യൂ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ അഭിനയിച്ചത്. സമൂഹമാധ്യമങ്ങളിലെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കൊണ്ട് മാത്രമല്ല, ആ ചിത്രങ്ങള്‍ക്കു നല്‍കുന്ന അടിക്കുറിപ്പിന്റെ പേരിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടുന്ന താരമാണ് അമേയ മാത്യു. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നടി നല്‍കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയം.

‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?!’: ഗ്ലാമര്‍ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു. അമേയയുടെ ചിത്രത്തിന് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. എല്ലാ കമന്റിനും നടി മറുപടിയും നല്‍കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക