കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച്‌ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. കേരള പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ശ്രീലേഖ ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ല എന്നും ഒരു ഡിഐജി വനിതാ എസ്.ഐയെ ദുരുപയോഗം ചെയ്തത് തനിക്ക് നേരിട്ടറിയാമെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. സംസ്ഥാന പൊലീസില്‍ വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഡിഐജി പൊലീസ് ക്ലബില്‍ വന്നാല്‍ അവരെ വിളിപ്പിക്കുമെന്ന് വെളിപ്പെടുത്തിയ ശ്രീലേഖ, ഏത് പുരുഷ ഓഫീസറിനോടാണ് ഇക്കാര്യം അവര്‍ക്ക് പറയാന്‍ സാധിക്കുക എന്നും ചോദിക്കുന്നു. ഒരു സ്ത്രീയത് കൊണ്ടാണ് ഇരയാക്കപ്പെട്ട വനിതാ പോലീസ് അവര്‍ക്ക് സംഭവിച്ചത് തന്നോട് പറഞ്ഞതെന്നും ശ്രീലേഖ വ്യക്തമാക്കുന്നു. രാഷ്ട്രീയ പിന്‍ബലമുള്ള പൊലീസ് ഓഫീസര്‍മാര്‍ക്ക് അഴിമതി ഉള്‍പ്പെടെ എന്തുമാകാം. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ ഒരു മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും ശ്രീലേഖ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും മുന്‍ ഡി.ജി.പി പ്രതികരിക്കുന്നു. ജയില്‍ ഡിജിപിയായിരിക്കേ ആലുവ ജയിലില്‍ നടന്‍ ദിലീപിന് നല്‍കിയത് റിമാന്‍ഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഫയര്‍ ഫോഴ്‌സ് ഡിജിപിയായിരിക്കേ യാത്രയയപ്പ് വേണ്ടെന്ന് വച്ചത് അതുവരെ നേരിട്ട അവഗണന കൊണ്ടാണെന്നും ഇവര്‍ വിശദീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക