കോഴിക്കോട്: ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബാലുശ്ശേരി ഇയ്യാടാണ് സംഭവം. നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് (18) ദുരൂഹ സാഹചര്യത്തില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേജ ലക്ഷ്മിക്ക് അനക്കമില്ലെന്നു രാവിലെ ഭര്‍ത്താവ് ജിനു വീട്ടുകാരോട് പറയുകയായിരുന്നു. അവര്‍ ചെന്നു നോക്കിയപ്പോള്‍ തേജ ലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലാണു കണ്ടത്. ജനല്‍ കമ്ബിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ 9ന് ആണ് ഇരുവരും വിവാഹിതരായത്. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സിനു ചേര്‍ന്നിരുന്നു. മാനിപുരം കാവില്‍ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. പൊലീസ് പരിശോധന തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തഹസില്‍ദാര്‍ സ്ഥലത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക