ഷെയിന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ‘ഉല്ലാസം’ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ ജീവന്‍ ജോജോ ആണ് ചിത്രത്തിന്റെ സംവിധാനം. ഷെയിന്‍ നിഗത്തിന്റെ വളരെ രസകരമായ സംഭാഷണത്തിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. താന്‍ പ്രണവ് മോഹന്‍ലാലിനെ ഹിമാലയന്‍ യാത്രയ്ക്കിടയില്‍ കണ്ടുവെന്നും പിന്നീട് താനില്ലാതെ ഒരിടത്തും പ്രണവ് യാത്രപോകാറില്ല എന്നും കുട്ടികളോട് പറയുന്നതാണ് രംഗം.

ടീസര്‍ വീഡിയോ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. ഏറെ വിവാദങ്ങളില്‍ കുടുങ്ങിപ്പോയ ചിത്രമായിരുന്നു ഉല്ലാസം. ചിത്രത്തിന്‍റെ ഡബ്ബിങ് മുടങ്ങിയിരുന്നു. പിന്നീട് അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ഉല്ലാസം പൂര്‍ണമായും ഊട്ടിയിലാണ് ചിത്രീകരിച്ചത്. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ ബാലകൃഷ്ണനാണ് എഴുതിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അജു വര്‍ഗീസ്, ദീപക് പരമ്ബോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊജകട് ഡിസൈനര്‍: ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത്ത് കരുണാകരന്‍. എഡിറ്റര്‍: ജോണ്‍കുട്ടി, കല: നിമേഷ് താനൂര്‍ വസ്ത്രാലങ്കാരം: സമീറ സനീഷ് മേക്കപ്പ്: റഷീദ് അഹമ്മദ് സഹസംവിധാനം: സനല്‍ വിദേവന്‍, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക