ആലപ്പുഴ: ആലപ്പുഴ ഡാന്‍സാഫ് സ്ക്വാഡും, മാരാരിക്കുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം കോട്ടൂര്‍വെസ്റ്റ് കൊയ്നിപറമ്ബില്‍ റിന്‍ഷാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മതിലകം ആശുപത്രി ഭാഗത്ത് നിന്നും, കണിച്ചുകുളങ്ങര ക്ഷേത്രപരിസരത്തു നിന്നുമാണ് ഇവര്‍ പിടിയിലാകുന്നത്.

കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച്‌ ചേര്‍ത്തല ഭാഗത്തെ ഇടപാടുകാര്‍ക്ക് കൈമാറാന്‍ കാത്തുനില്‍ക്കുമ്ബോഴാണ് പ്രതികള് പൊലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് 6 ലക്ഷം രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയിലും പരിസരത്തും ചെക്കിംഗ് നടത്തുന്നതിനിടയില്‍ സംശയാസ്പദമായി കണ്ട കാര്‍ പരിശോധിക്കുന്നതിനിടയില്‍ അതില്‍ ഒരാള്‍ ബാഗുമായി ഓടി പോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാക്കി രണ്ടുപേരെയും രണ്ട് കിലോ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും ഓടി പോയയാള്‍ മലപ്പുറം കാരനാണെന്നും അയാള്‍ കഞ്ചാവുമായാണ് ഓടി പോയതെന്നും മനസ്സിലായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ കണിച്ചുകുളങ്ങര ഭാഗത്ത് ഉണ്ടെന്നറിഞ്ഞ് പോലീസ് 6 കിലോ കഞ്ചാവുമായി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളില്‍ ജൂനൈദ് ആന്ധ്രയില്‍ പോയി അവിടെ നിന്നും കഞ്ചാവ് വാങ്ങി മലപ്പുറത്ത് സ്റ്റോക്ക് ചെയ്ത് അവിടെ നിന്നും എറണാകുളത്തും, ആലപ്പുഴയിലും മൊത്ത വില്‍പ്പനക്കാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

ഇവരെ കേന്ദ്രീകരിച്ച്‌ കൂടുതല്‍ പേര്‍ ലഹരി ഇടപാടുകള്‍ നടത്തുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ജി ജയ്ദേവിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി, എം കെ ബിനുകുമാര്‍, ആലപ്പുഴ ഡി വൈ എസ് പി ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. മാരാരിക്കുളം ഇന്‍സ്പെക്ടര്‍ എസ് രാജേഷ്, സബ്ബ് ഇന്‍സ്പെക്ടര്‍ സെസില്‍ ക്രിസ്റ്റ് രാജ്. ജോഷി, അനില്‍ എ എസ്, രാജേഷ്, ജാക്സണ്‍, റെജിമോന്‍, രാജേഷ്, ജഗദീഷ്, സനുരാജ്, ശ്രീദേവി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, എ എസ് ഐ സന്തോഷ്, ജാക്സണ്‍, ഉല്ലാസ്, എബി തോമസ്, അബിന്‍, ഷാഫി, ജീതിന്‍, അനൂപ്, ശ്രീജ, റോസ് നിര്‍മ്മല എന്നിവര്‍ കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക