കൊല്ലം: ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് (Sexual Abuse) ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കൊല്ലം (Kollam) കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. പുത്തൂര്‍ കോട്ടാത്തല തലയിണ ജംഗ്ഷനില്‍ അജിത്ത് ഭവനില്‍ അജയന്‍ മകന്‍ അജീഷിനെ (29 വയസ്സ്) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 10-ാം തീയതിയാണ് കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടി വിവരം വീട്ടില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയുടെ പരാതിയില്‍ പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ ഇന്ന് രാവിലെ പ്രതിയെ പിടികൂടുകയായിരുന്നു. പുത്തൂര്‍ ഐ.എസ്.എച്ച്‌.ഒ. സുബാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക