കോഴിക്കോട്: കഞ്ചാവ് കേസില്‍ (Cannabis Case) ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ സ്ത്രീ കഞ്ചാവുമായി പിടിയില്‍ (Arrest). ചേക്രോന്‍ വളപ്പില്‍ കമറുന്നീസയാണ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും കഞ്ചാവ് കേസില്‍ പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ എക്സൈസ് (Excise) സംഘത്തിന്റെ പിടിയിലായത്.

കുന്ദമംഗലം എക്സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പടികത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 3.1 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ കമറൂന്നീസയെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഹരീഷ് പി കെ, ഗ്രേഡ് പി ഒ മനോജ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്, അഖില്‍,നിഷാന്ത്, അര്‍ജുന്‍ വൈശാഖ്, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ലതമോള്‍. എക്സൈസ് ഡ്രൈവര്‍ എഡിസണ്‍ എന്നിവര്‍ പങ്കാളികളായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക