പാലക്കാട് : ബാബു സൈന്യത്തിന്റെ തോളിലേറി ജീവിതത്തിലേക്ക് മടങ്ങുമ്ബോള്‍ ഒപ്പം നിന്നവര്‍ക്ക് ഹൃദയം തൊട്ട് നന്ദി പറയുകയാണ് ബാബുവിന്റെ ഉമ്മ. ഇക്കൂട്ടത്തില്‍ ഇന്നലെ മുതല്‍ സജീവമായി ഒപ്പം നിന്ന ഷാഫി പറമ്ബില്‍ എംഎല്‍എയുടെ പേരെടുത്ത് ഉമ്മ പറയുകയും ചെയ്തു.

പാലക്കാട് എംഎല്‍എയ്ക്ക് മലമ്ബുഴയില്‍ എന്താണ് കാര്യം എന്ന് ചോദിച്ചവര്‍ക്ക് മറുപടിയായി മാറുകയാണ് ഉമ്മയുടെ ഈ വാക്കുകള്‍. അപകടം അറിഞ്ഞപ്പോള്‍ തന്നെ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് തിരിച്ച ഷാഫിയെ കുറിച്ച്‌ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ മാങ്കൂട്ടത്തിലും കുറിപ്പ് പങ്കിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മയെ ആശ്വസിപ്പിക്കുന്നതിെനാപ്പം ഡ്രോണ്‍ എത്തിക്കാനും മലമ്ബുഴ എംഎല്‍എ എ. പ്രഭാകരനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഏകോപിപ്പിക്കാനും ഷാഫി മുന്നിട്ടുനിന്നിരുന്നുവെന്ന് രാഹുല്‍ കുറിപ്പില്‍ പറയുന്നു.

രാഹുലിന്റെ കുറിപ്പ് ഇങ്ങനെ:

ഷാഫി പറമ്ബില്‍ എന്ന പൊതു പ്രവര്‍ത്തകനോട്, ജനപ്രതിനിധിയോട് ഏറെ ബഹുമാനം തോന്നിയ ദിവസമാണ്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ രാജ്ഭവന്‍ മാര്‍ച്ചിന് വേണ്ടി പാലക്കാട് നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു അദ്ദേഹം. മൂന്ന് ദിവസം തിരുവനന്തപുരത്ത് തന്നെ തുടരേണ്ട അടിയന്തര സാഹചര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. മന്ത്രിമാരെയടക്കം കണ്ട് ചെയ്ത് തീര്‍ക്കേണ്ടുന്ന ഉദ്യമങ്ങളുമായാണ് അദ്ദേഹം എത്തിയത്.

അദ്ദേഹത്തെ കണ്ടപ്പോള്‍ മുതല്‍ ആകെ ഡിസ്റ്റര്‍ബ്ഡായിട്ടാണ് തോന്നിയത്. അന്വേഷിച്ചപ്പോഴാണ് മലമ്ബുഴ ചേറാട് മലമുകളില്‍ അകപ്പെട്ട ബാബുവിന്റെ വിവരം അറിയുന്നത്.പിന്നെ അദ്ദേഹം തുടര്‍ച്ചയായ ഫോണ്‍ കോളുകളിലൂടെ റവന്യു മന്ത്രി, സ്ഥലം MLA A പ്രഭാകരന്‍, ജില്ലാ കളക്ടര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച്‌ രക്ഷാപ്രവര്‍ത്തനത്തെ എകോപിച്ചു കൊണ്ടിരുന്നു.

അതിനിടയില്‍ ബാബുവിന് വെള്ളം എത്തിക്കാന്‍ പര്യാപ്തമായ ഡ്രോണിന് വേണ്ടി കല്യാണ ക്യാമറാമാന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍ തൊട്ട് പ്രൊഫഷണല്‍ ഡ്രോണ്‍ സര്‍വ്വിസിനെ വരെ അദ്ദേഹം നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നു. ആ ശ്രമത്തിന്റെ കൂടെ ഫലമായാണ് ഗരുഡാ എയ്റോ സ്പേസ് ഡ്രോണ്‍ ഇന്നെത്തിയത്.

ഫോണ്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പോരാഞ്ഞ് , തലസ്ഥാനത്തെ അടിയന്തര ആവശ്യങ്ങള്‍ ഒഴിവാക്കി വൈകിട്ട് തന്നെ അദ്ദേഹം മലമ്ബുഴയ്ക്ക് തിരിച്ചു. വെളുപ്പിന് കാണുന്നത് ബാബുവിന്റെ ഉമ്മയെ ചേര്‍ത്ത് പിടിച്ച്‌ ആശ്വസിപ്പിച്ച്‌, രക്ഷാപ്രവര്‍ത്തനങ്ങളുടെ എകോപനത്തിന്റെ ഭാഗമാകുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റിനെയാണ്. ആ സാമിപ്യത്തിന്റെ ആശ്വാസം ആ ഉമ്മയെ കണ്ട മാധ്യമപ്രവര്‍ത്തകരോട് അവര്‍ പങ്ക് വെക്കുകയും ചെയ്തു.

പാലക്കാട് MLAയ്ക്ക് മലമ്ബുഴയില്‍ എന്ത് കാര്യം എന്ന് ചിന്തിക്കാതെ ഓടിയെത്തുവാന്‍ കാണിച്ച ആ ആര്‍ദ്രതയുടെ പേരാണ് മനുഷ്യത്വം. ഇന്ന് രാവിലെ അദ്ദേഹത്തെ വിളിച്ചപ്പോള്‍ സൈന്യ സംഘം ബാബു ഇരിക്കുന്ന മലയുടെ അടുത്തേക്ക് എത്തുന്ന ആശ്വാസം അദ്ദേഹത്തിന്റെ വാക്കുകളിവുണ്ട്.

ബാബു തിരിച്ചു വരുമ്ബോള്‍ ഈ മനുഷ്യനുണ്ടാകുന്ന അതിരറ്റ സന്തോഷം ഊഹിക്കാവുന്നതാണ്…

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക