വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെന്ന കേസില്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു. കാര്‍ പേരൂര്‍കട പൊലീസിന്റെ കസ്റ്റഡിയിലാണ്. KL-26-L-3030 വെള്ള കിയ കാര്‍ ആണ് കസ്റ്റഡിയിലെടുത്തത്. ഈ കാറില്‍ നിന്നാണ് പൊലീസ് കേസിലെ പ്രതികളെ പിടികൂടിയത്.

പ്രതികള്‍ കാറില്‍ സഞ്ചരിക്കവെ പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. പിന്നീട് മേട്ടുകടയില്‍ വച്ചാണ് പ്രതികളെ പിടികൂടിയതെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാന്‍, ബിനില്‍ ബിനു എന്നിവരെയാണ് ഈ കാറില്‍ നിന്നും പിടികൂടിയത്. ഇവര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതാവിനേയും കേസില്‍ പ്രതി ചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവിനെയാണ് പ്രതി ചേര്‍ത്തത്. ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് എം ജെ രഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവില്‍ അറസ്റ്റിലായവര്‍. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിന് നോട്ടീസ് നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കുക.

മകളുടെ മാസപ്പടി കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന കോൺഗ്രസിന് നിയുക്ത യൂത്ത് കോൺഗ്രസ് അധ്യക്ഷനെ എത്രമാത്രം സംരക്ഷിക്കാൻ കഴിയും എന്ന് ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ആരോപണങ്ങൾ ഗുരുതരമാണ്. വ്യാജ രേഖ ചമച്ചു എന്നതിനപ്പുറം ദേശ ദ്രോഹ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമ്മിക്കുക എന്നത്. ഒരു സംഘടനാ തിരഞ്ഞെടുപ്പ് വിജയിക്കുവാൻ ഇത്തരം മാർഗം സ്വീകരിക്കുന്ന ഒരാളെ ഒരു പരിധിവിട്ട് സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് മാത്രമല്ല മുഖ്യമന്ത്രിക്ക് ഉൾപ്പെടെ എതിരെ കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളുടെ മുനയൊടിക്കുകയും ചെയ്യും.

ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടം സഖ്യം എ ഗ്രൂപ്പിനെ ഹൈജാക്ക് ചെയ്തു എന്ന വികാരവും ഒരു വിഭാഗം ഈ ഗ്രൂപ്പ് നേതാക്കൾക്ക് ഉണ്ട്. ഉമ്മൻ ചാണ്ടി ഉയർത്തിക്കൊണ്ടുവന്ന നേതാവാണ് ഷാഫി പറമ്പിൽ. എന്നാൽ ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കെ തന്നെ ചില നിർണായക ഘട്ടങ്ങളിൽ ഷാഫി മറുകണ്ടം ചാടി എന്ന ദുഃഖവും അദ്ദേഹത്തിനുണ്ടായിരുന്നു എന്ന അണിയറ സംസാരവും പാർട്ടിക്കുള്ളിൽ ഉണ്ട്. ചില തീവ്ര മുസ്ലിം സംഘടനകളുമായി ഷാഫി പുലർത്തുന്ന അടുപ്പവും മറ്റു വിശ്വാസങ്ങളോട് പലപ്പോഴും അസഹിഷ്ണുത പുലർത്തുന്ന അദ്ദേഹത്തിന്റെ പ്രതികരണങ്ങളും പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിൻറെ ശക്തമായ എതിർപ്പിന് കാരണമാകുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഷാഫി രാഹുൽ സഖ്യത്തിനെതിരെ ദേശ ദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിക്കപ്പെടുമ്പോൾ ഇവരെ പ്രതിരോധിക്കാൻ ഇറങ്ങിയാൽ കോൺഗ്രസിന് അത് വലിയ തിരിച്ചടിയാകും എന്നും വിലയിരുത്തലുകൾ ഉണ്ട്. വെറും ആരോപണങ്ങൾക്കപ്പുറം ഇപ്പോൾ അറസ്റ്റിലായവർ, പ്രതിചേർക്കപ്പെട്ടവർ എന്നിവർ രാഹുൽ മാങ്കൂട്ടത്തിന്റെ മനസാക്ഷി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ച കേസ്: നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാർ പോലീസ് കസ്റ്റഡിയിൽ; ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന രാഹുൽ – ഷാഫി സഖ്യത്തെ പിന്തുണയ്ക്കുന്നത് കോൺഗ്രസിന് വൻ തിരിച്ചടിയാകും എന്നും വിലയിരുത്തൽ; മാസപ്പടി കേസിൽ പിണറായിയുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനോട് മാറിനിൽക്കാൻ ആവശ്യപ്പെടുമോ?. ഇവരിൽനിന്ന് വ്യാജ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ച കേസ്: നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാർ പോലീസ് കസ്റ്റഡിയിൽ; ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന രാഹുൽ – ഷാഫി സഖ്യത്തെ പിന്തുണയ്ക്കുന്നത് കോൺഗ്രസിന് വൻ തിരിച്ചടിയാകും എന്നും വിലയിരുത്തൽ; മാസപ്പടി കേസിൽ പിണറായിയുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനോട് മാറിനിൽക്കാൻ ആവശ്യപ്പെടുമോ? പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇവരുടെ കൈവശമുണ്ടായിരുന്നത് രാഹുലിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ്. ഈ കാരണങ്ങൾ പരിഗണിക്കുമ്പോൾ വ്യാജരേഖ നിർമ്മാണത്തിൽ രാഹുൽ മാങ്കോട്ടത്തിനും ഷാഫി പറമ്പിലിനും പ്രത്യക്ഷ അറിവുണ്ട് എന്ന് തന്നെ വിലയിരുത്തേണ്ടി വരും. ഇത്തരം ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരെ അന്ധമായി പിന്തുണച്ചാൽ അത് കോൺഗ്രസ് പാർട്ടിക്ക് വലിയ തിരിച്ചടിയാകും എന്ന് കാര്യത്തിലും സംശയമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക