യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിനും പങ്കെന്ന് പോലീസ് വിലയിരുത്തൽ. രാഹുലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണത്തില്‍ രാഹുലിനുള്ള പങ്ക് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ശനിയാഴ്ച ചോദ്യം ചെയ്യലിന് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് നല്‍കും. ഇരുപത്തിയഞ്ചോളം വ്യാജ കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായതോടെ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിവില്‍ പോയി എന്നും സൂചനയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണം ഷാഫി പറമ്ബില്‍ എംഎല്‍എയിലേക്കും? വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംബന്ധിച്ച്‌ ഷാഫിക്കും അറിയാമായിരുന്നു എന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഭി വിക്രമന്‍, ബിനില്‍ ബിനു, ഫെനി നൈനാന്‍ എന്നിവരെയും ബുധനാഴ്ച അറസ്റ്റു ചെയ്ത വികാസ് കൃഷ്ണയേയും വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. നാലുപേരും പത്തനംതിട്ടയിലെ എ ഗ്രൂപ്പുകാരായ യൂത്ത്കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളുമാണ്.

രാഹുലിന്റെ സോഷ്യല്‍ മീഡിയ ഉള്‍പ്പടെ കൈകാര്യം ചെയ്യുന്നത് ഇവരാണ്. പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണയാണ് കാര്‍ഡ് നിര്‍മിച്ചുനല്‍കിയത്. ഇയാള്‍ കമ്ബ്യൂട്ടര്‍ വിദഗ്ധനാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

അഭി വിക്രമന്‍, ബിനില്‍ ബിനു, ഫെനി നൈനാന്‍ എന്നിവരുടെ നിര്‍ദേശാനുസരണമാണ് ഇയാള്‍ കാര്‍ഡ് നിര്‍മിച്ചത്. നിര്‍മിച്ച കാര്‍ഡുകള്‍ ഇവര്‍ക്ക് വാട്സ്‌ആപ്പിലൂടെ അയച്ചുകൊടുത്തു. മൂവരും ചേര്‍ന്ന് ആപ്പില്‍ അപ്ലോഡ് ചെയ്തുവെന്നും കണ്ടെത്തി. അഭി വിക്രമിന്റെ ഫോണ്‍, ബിനിലിന്റെ ലാപ്ടോപ് എന്നിവയില്‍ നിന്നാണ് കാര്‍ഡിന്റെ പകര്‍പ്പുകള്‍ ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക