
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചലചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. എന്നാൽ ആദ്യ സിനിമ ബോക്സോഫിസിൽ വലിയ രീതിയിൽ ഹിറ്റായില്ല. പിന്നീട് മമ്മൂക്ക നായകനായ ബസ് കണ്ടക്ടർ, 2006ൽ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ നായികയായി എത്തിയ അദ്ഭുതം, മോഹൻലാലിന്റെ ബാബാ കല്യാണി തുടങ്ങി നിരവധി സിനിമകളിലും അനേകം പ്രേമുഖ നടന്മാരുടെ നായികയായി അഭിനയിക്കാൻ മമ്തയ്ക്ക് അവസരം ലഭിച്ചു. ഏതൊരു നല്ല കഥാപാത്രം ലഭിച്ചാലും നൂറു ശതമാനം നീതി പുലർത്താൻ താരം മറക്കാറില്ല.
അഭിനയത്തിൽ മാത്രമല്ല മികച്ച ഒരു പ്ലേബാക്ക് സിങ്ങറാണ് മമ്ത. തന്നിക് ഒരുപാട് സിനിമകളിൽ പാടുവാനുള്ള ഭാഗ്യം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് സിനിമകളിലും മമ്ത അഭിനയിച്ചിട്ടുണ്ട്. എന്നതിരുന്നാലും മലയാള ഇൻഡസ്ട്രിയിലാണ് താരം ഏറെ സജീവം. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.