പുതുച്ചേരി ഗതാഗത മന്ത്രി ചന്ദ്രപ്രിയങ്കയുടെ അടിപൊളി ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. തിരുച്ചിറപ്പളിയില്‍ നടന്ന ഒരു ബേബി ഷവര്‍ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ നൃത്തം.

കൂളിംഗ് ഗ്ലാസും പട്ടുസാരിയും ആഭരണങ്ങളുമെല്ലാം ധരിച്ചുകൊണ്ടുള്ള മന്ത്രിയുടെ ചുവടുകള്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. സൂപ്പര്‍ ഹിറ്റ് തമിഴ് ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന മന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഏറെപ്പേര്‍ എത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുച്ചേരിയില്‍ 40 വര്‍ഷത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ മന്ത്രി എന്ന നിലയില്‍ ചന്ദ്രപ്രിയങ്ക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുതുച്ചേരി മുന്‍ മന്ത്രി ചന്ദ്രകാസുവിന്റെ മകളാണ് ചന്ദ്ര പ്രിയങ്ക. ഇക്കഴിഞ്ഞ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പില്‍ കാരയ്ക്കല്‍ ജില്ലയിലെ നെടുങ്കാട് അസംബ്ലി മണ്ഡലത്തില്‍ നിന്നും ആള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ മത്സരിച്ച്‌ ജയം നേടി.

തുടര്‍ന്നാണ് മുഖ്യമന്ത്രി രംഗസാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് ചന്ദ്ര പ്രിയങ്കയ്ക്ക് നല്‍കിയത്. ഗതാഗത രംഗത്ത് ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സൗജന്യ പിങ്ക് ബസ്, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നിയമസഭയില്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക