പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ കൂറ്റന്‍ രാജവെമ്ബാലയെ വെറും കൈ കൊണ്ട് പിടികൂടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

തായ്ലന്‍ഡിലെ ക്രാബി പ്രവിശ്യയിലാണ് സംഭവം നടന്നത്. എണ്ണപ്പന തോട്ടത്തിലേക്ക് ഇഴഞ്ഞെത്തിയ രാജവെമ്ബാലയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. രാജവെമ്ബാല സമീപത്തുള്ള വീടിന്റെ സെപ്റ്റിക്ടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ പാമ്ബ് പിടിത്തക്കാരനാണ് സെപ്റ്റിക് ടാങ്കില്‍ ഒളിക്കാന്‍ ശ്രമിച്ച രാജവെമ്ബാലെ വലിച്ച്‌ പുറത്തേയ്ക്ക് എടുത്തത്. 20 മിനിട്ടോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് പാമ്ബിനെ പൂര്‍ണമായും വലിച്ച്‌ പുറത്തേക്കിടാനായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

4.5 മീറ്ററോളം നീളവും 10 കിലോയൊളം ഭാരവുമുണ്ടായിരുന്നു കൂറ്റന്‍ പാമ്ബിന്. റോഡിലേക്കെത്തിച്ച പാമ്ബ് കഴുത്തില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പലതവണ പാമ്ബ് പിടിത്തക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പാമ്ബിന്റെ ശ്രദ്ധതിരിച്ച്‌ അതിന്റെ കഴുത്തില്‍ പിടിത്തമിട്ടു പാമ്ബിനെ വലിയ ബാഗിനുള്ളിലേക്ക് കയറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക