പാലായിലെ പ്രീ-മെട്രിക് ഹോസ്റ്റലിൽ നിന്ന് സ്കൂളിലേക്ക് പോകാനിറങ്ങിയ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കുട്ടികളെ കണ്ടു കിട്ടിയതായി പാലാ പോലീസ് അറിയിച്ചു. ഈരാറ്റുപേട്ടയിൽ നിന്ന് അല്പം മുമ്പാണ് പെൺകുട്ടികളുടെ കണ്ടെത്തിയതെന്നാണ് പോലീസ് അറിയിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്.

ഇന്നു രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികളായിരുന്നു ഇരുവരും. രാവിലെ ഹോസ്റ്റലിൽ നിന്നും സ്‌കൂളിലേയ്ക്കു പോകുന്നതിനായി ഇരുവരും ഇറങ്ങിയിരുന്നു. എന്നാൽ, രണ്ടു പേരും സ്‌കൂളിൽ എത്തിയില്ല. ഇതേ തുടർന്നാണ് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് അറിയിപ്പ് ഇങ്ങനെ:

പാലാ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും ഇന്ന് (27.1.22 ) കാണാതായ 2 പെൺകുട്ടികളെയും ഈരാറ്റുപേട്ടയിൽ നിന്നും അല്പം മുൻപ് കണ്ടെത്തിയിട്ടുണ്ട്.

ഷാജി സെബാസ്റ്റ്യൻ
SI പാലാ PS

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക