ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാം റീല്‍സ്, ബ്രാന്‍ഡ് പ്രമോഷന്‍, വാര്‍ത്തകള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, വിഡിയോകള്‍, റിവ്യൂകള്‍ തുടങ്ങി ഇനി ഇത്തരത്തിലുള്ള എല്ലാ വിഡിയോകളും എല്ലാവര്‍ക്കും കാണാന്‍ സാധിക്കില്ലെന്ന് സൂചനകള്‍. ചില എക്‌സ്‌ക്ലൂസിവ് കണ്ടെന്റുകള്‍, വിഡിയോകള്‍, സ്‌റ്റോറികള്‍ എന്നിവ സബ്‌സ്‌ക്രിപ്ഷനെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ.

പണം നല്‍കി സ്വന്തമാക്കുന്ന ഈ സബ്‌സ്‌ക്രിപ്ഷന്‍ ചില ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലഭിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പണം നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രൊഫൈലില്‍ പര്‍പ്പിള്‍ ബാഡ്ജ് കാണപ്പെടും. 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെ പല നിരക്കുകളിലാണ് സബ്‌സ്‌ക്രിപ്ഷന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാന്‍ കൂടതല്‍ എളുപ്പമാകുമെന്ന് ഇന്‍സ്റ്റഗ്രാം അധികൃതര്‍ പറയുന്നു. ക്രിയേറ്റേഴ്‌സും ഇന്‍ഫ്‌ളുവന്ഡസേഴ്‌സും പോസ്റ്റ് ചെയ്യുന്ന വിഡിയോ, സ്‌റ്റോറികള്‍, ലൈവ് എന്നിവയ്ക്ക് പ്രത്യേകമായി പണം ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക