നോട്ട് നിരോധന കാലത്ത് നാഗാലാൻഡ് പോലീസ് വാഹനത്തിൽ കേരളത്തിലേക്ക് കള്ളപ്പണം കടത്തിയെന്ന് ആരോപണം നേരിടുന്ന വിവാദ വ്യവസായിക്ക് വേണ്ടി മോൻസൻ മാവുങ്കലിനെ അഴിക്കുള്ളിൽ ആക്കിയത് വ്യവസായിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ള സ്വാധീനം? മോൻസൻ മാവുങ്കൽ ഏഴുകോടി പറ്റിച്ച ശ്രീവത്സം പിള്ള അത്ര നല്ല പിള്ളയല്ല; നാഗാലാൻഡ് പോലീസിൽ കോൺസ്റ്റബിളായി കയറി ഡിവൈഎസ്പി ആയി വിരമിച്ച പിള്ള ആയിരം കോടിയുടെ ബിനാമി ഇടപാടുകൾ നടത്തിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ ആൾ.
കൊച്ചി: പുരാവസ്തു വില്പനക്കാരനെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ ചേര്‍ത്തല വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോന്‍സന്‍ മാവുങ്കല്‍ (52) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്തളത്തെ വ്യവസായ പ്രമുഖന്റെ പരാതിയിന്മേലായിരുന്നു അറസ്റ്റ്. ശ്രീവത്സം ഗ്രൂപ്പ് ഉടമ എം. കെ. രാജേന്ദ്രന്റെ പക്കല്‍ നിന്നും ഇയാള്‍ ഏഴു കോടി കടം വാങ്ങിയിരുന്നു. ഇത് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്കാതിരുന്നതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
പണം കടം കൊടുത്ത എം.കെ രാജേന്ദ്രന്‍ പിള്ള മുന്‍ നാഗാലാന്‍ഡ് ഡി.വൈ.എസ്‌പി ആയിരുന്നു. നോട്ട് നിരോധന സമയത്ത് നാഗാലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് പണം കടത്തിയ സംഭവം പുറത്ത് വന്നതോടെയാണ് ഇയാള്‍ വിവാദത്തില്‍ പെടുന്നത്. രാജേന്ദ്രന്‍ പിള്ളയുടെ വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആയിരം കോടിയുടെ ബിനാമി ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാഗാലാന്‍ഡ് ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് റിട്ടയര്‍മെന്റിന് ശേഷം ട്രാഫിക് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന ജോലിയില്‍ നിന്നും ഇയാളെ പുറത്താക്കിയത്.
കോണ്‍സ്റ്റബിളായിട്ടാണ് പിള്ള നാഗാലാന്‍ഡ് പോലീസില്‍ കയറുന്നത്. പിന്നീട് ഡി.വൈ.എസ്‌പിയായിട്ടാണ് വിരമിക്കുന്നത്. കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറിയ ഒരാള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്തവിധത്തില്‍ പിള്ള സമ്ബാദിച്ചു കൂട്ടിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ജൂവലറി, വസ്ത്രശാലകള്‍, ആറന്മുളയിലും നാഗാലാന്‍ഡിലും സ്‌കൂള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍ മൂന്നും ബെംഗളൂരുവില്‍ രണ്ടും ഫ്‌ളാറ്റുകള്‍ ഉണ്ട്.ബെംഗളൂരുവില്‍ ഇദ്ദേഹത്തിന് വാണിജ്യസ്ഥാപനങ്ങളുമുണ്ട്. മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങളുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുതിച്ചു കയറ്റമുണ്ടായതാണ് കൂടുതല്‍ സംശയത്തിനിടയാക്കിയത്. നിരവധി റിസോര്‍ട്ടുകള്‍ ഇവര്‍ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ മാത്രം 200 കോടിയില്‍പരം വില മതിക്കുന്ന വസ്തുവകകള്‍ ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ഒരാളെ കബളിപ്പിച്ച് 7 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചത് മോണ്‍സണ്‍ സ്വന്തം കുഴി തോണ്ടുന്നതിന് സമാനമായിരുന്നു.