ഞ്ചു വര്‍ഷത്തെ തന്റെ അതിജീവനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവതാരനിര. നടിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവച്ചത്. കൂടാതെ നടി മഞ്ജു വാര്യര്‍ നടന്‍ കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

അവള്‍ക്കൊപ്പമെന്ന് യുവനടിമാര്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവനടിമാരില്‍ നിരവധി പേരാണ് ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയത്. പാര്‍വതി, റിമ കല്ലിങ്കല്‍, അന്ന ബെന്‍, ​ഗീതു മോഹന്‍ദാസ്, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, പൂര്‍ണിമ ഇന്ദ്രജിത്ത്, നൈല ഉഷ, സയനോര തുടങ്ങിയ നിരവധി പേര്‍ അവള്‍ക്കൊപ്പമെന്ന് കുറിച്ചു.

അതിജീവിച്ചവളെ ബഹുമാനിക്കുക. ഇതാണ് യഥാര്‍ത്ഥ ചങ്കൂറ്റം. ഇതാണ് യഥാര്‍ത്ഥ മാറ്റം. നാണക്കേട് അവളുടേതല്ല. ഒരിക്കല്‍ക്കൂടി വായിക്കൂ- എന്നാണ് അഞ്ജലി മേനോന്‍ കുറിച്ചത്. സംവിധായകന്‍ ആഷിക് അബുവും നടിക്ക് പിന്തുണയുമായി എത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക