പത്തനംതിട്ട: അങ്ങാടിക്കല്‍ തെക്ക് സഹ.ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സി.പി.ഐ നേതാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ, പ്രശ്നം സംസ്ഥാനതലത്തിലും ചര്‍ച്ചയായി. സി.പി.ഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടേറിയറ്റ് മെമ്ബര്‍ എന്‍.കെ. ഉദയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 16ന് ആയിരുന്നു അങ്ങാടിക്കല്‍ തെക്ക് സഹ.ബാങ്ക് തിരഞ്ഞെടുപ്പ്. സി.പി.എം കളളവോട്ട് ചെയ്യുന്നതായി ആരോപിച്ചുണ്ടായ വാക്കേറ്റം ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

കല്ലേറിലും മര്‍ദ്ദനത്തിലും ഇരുപാര്‍ട്ടിക്കാര്‍ക്കും കൊടുമണ്‍ സി.ഐയ്ക്കും 2 പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. അന്ന് രാത്രി അങ്ങാടിക്കല്‍ വടക്ക്, ഐക്കാട് പ്രദേശങ്ങളില്‍ സി.പി.ഐ നേതാക്കളുടെ വീടിന് നേരെയും അക്രമം നടന്നു. ആക്രമണം നടത്തിയ സി.പി.എം പ്രവര്‍ത്തകരെ പിടി കൂടാത്തതിനെതിരെ സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയന്റെ നേതൃത്വത്തില്‍ ശനിയാഴ്ച അടൂര്‍ ഡിവൈ.എസ്.പി ഓഫീസിന് മുന്നില്‍ പ്രതിഷേധസമരം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാങ്ക് തിരഞ്ഞെടുപ്പില്‍ തുടങ്ങിയ അകല്‍ച്ച

അങ്ങാടിക്കല്‍ തെക്ക് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.എം ഒറ്റയ്ക്കാണ് മത്സരിച്ചത്. സി.പി.ഐയുടെ നേതൃത്വത്തില്‍ എതിര്‍ പാനല്‍ മത്സരിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ചിരുന്നില്ല. സി.പി.എം പാനല്‍ വിജിയിച്ചു. വര്‍ഷങ്ങളായി സി.പി.എം ഭരിക്കുന്ന ബാങ്കാണിത്. 30ന് നടക്കുന്ന കൊടുമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും സി.പി.എം പാനലിനെതിരെ സി.പി.ഐ മത്സരിക്കുന്നുണ്ട്. അടുത്തിടെ ചില സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നതും അകല്‍ച്ചയ്ക്ക് കാരണമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക