തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കുചേരും. കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനും, കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന് ചര്‍ച്ച ചെയ്യാനും വേണ്ടിയാണ് യോഗം ചേരുന്നത്.

നിലവില്‍ ടിപിആര്‍ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എത്രത്തോളം കാര്യക്ഷമമാണെന്ന് ഇന്ന് പരിശോധിക്കും. ജില്ലകളില്‍ നിയന്ത്രണം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ യോഗമാണ് ഇന്ന് ചേരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റങ്ങള്‍ അനുഭവപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന യോഗത്തില്‍ പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക