കൊച്ചി: കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ രാജ്യത്തെ താപനിലയങ്ങളുടെ പ്രവര്‍ത്തനം ഘട്ടങ്ങളായി അവസാനിപ്പിക്കാന്‍ കേന്ദ്ര തീരുമാനം. 2070ടെ എല്ലാ താപ നിലയങ്ങളും നിര്‍ത്തും. 70 ശതമാനവും വൈദ്യുതി ആവശ്യവും നിറവേറ്റുന്നത് താപനിലയങ്ങളിലൂടെയാണ്.

50 വര്‍ഷത്തിനുള്ളില്‍ ബദല്‍ സംവിധാനത്തിലേക്ക് മാറേണ്ടി വരും. സൗരോറജം, കംപ്രസ്ഡ് ബയോഗ്യാസ്, ഹൈഡ്രജന്‍, ബാറ്ററി ഊര്‍ജ സംഭരണം എന്നിവയിലേക്ക് മാറാനാണ് മാര്‍ഗരേഖ. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച എനര്‍ജി സമ്മിറ്റില്‍ കേന്ദ്ര ഊജ സെക്രട്ടറി അലോക് കുമാറാണ് നടപടികളെക്കുറിച്ച് സൂചന നല്‍കിയത്. രണ്ട് മാസം മുമ്പ് നടന്ന ഗ്ലാസ്‌കോ പരിസ്ഥിതി ഉച്ചകോടിയിലാണ് 2070ഓടെ ഇന്ത്യയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം തീര്‍ത്തും ഇല്ലാതാകുമെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ തുടര്‍നടപടിയായാണ് മാര്‍ഗരേഖ. വൈദ്യുതി മേഖലയില്‍ കല്‍ക്കരിയില്‍ നിന്നുള്ള ഉത്പാദനം പൂര്‍ണമായി അവസാനിപ്പിക്കാനാണ് തീരുമാനം. താപവൈദ്യുതി നിലയ്ക്കും മുമ്പേ കേരളവും ബദല്‍ തേടണം. കേരളത്തിന് പ്രതിദിനം ആവശ്യമുള്ള 3,500-4,000 മെഗാവാട്ട് വൈദ്യുതിയില്‍ 2,800 മെഗാവാട്ടും താപവൈദ്യുതിയിലൂടെയാണ് നിറവേറ്റപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക