തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെ മൂന്നുദിവസം ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. അതേ സമയം ഗൂഢാലോചന സംബന്ധിച്ച തന്റെ വെളിപ്പെടുത്തലിനെ മലയാളത്തിലെ ഒരു സൂപ്പര്‍ താരം പിന്തുണച്ചുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലായിരുന്നു ബാലചന്ദ്ര കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അദ്ദേഹത്തിൻറെ വാക്കുകൾ ഇപ്രകാരമായിരുന്നു- മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍, അറിയുന്നവരും അറിയാത്തവരും മെസേജയക്കുന്നുണ്ട്. സംവിധായകരും നിര്‍മ്മാതാക്കളുമടക്കം പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ മലയാള സിനിമാ രംഗത്ത് വലിയ കോളിളക്കം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ആരാണ് ദിലീപിനെതിരെ മുന്നോട്ടുപോകണമെന്ന് അദ്ദേഹത്തോട് നിർദ്ദേശിച്ച സൂപ്പർതാരം എന്നതിനെ ചൊല്ലി വരുംദിവസങ്ങളിൽ വലിയ ചർച്ച ഉണ്ടാകാനാണ് സാധ്യത. നാളെ രാവിലെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത്. രാവിലെ 9ന് ഹാജരാകാന്‍ പ്രതികള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക