ആരാധകരെയും സിനിമാ പ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് 18 വർഷത്തെ ബന്ധത്തിന് ശേഷം താനും ഭാര്യ ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞതായി നടൻ ധനുഷ്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ. ഇരുവരും തമ്മിൽ മുൻപ് പല പ്രശ്നങ്ങൾ ഉള്ളതായി വാർത്തകൾ വന്നിരുന്നെങ്കിലും വേർപിരിയൽ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏറെ ദുഖത്തോടെ ആണ് തമിഴ് ജനങ്ങൾ ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത്. ധനുഷ് തന്റെ ട്വിറ്റർ വഴി ആണ് ഈ വിവരം അറിയിച്ചത്. നേരം വൈകി വന്ന പോസ്റ്റ് ആയത് കൊണ്ട് തന്നെ വാർത്ത ശ്രദ്ധ ഇതുവരെ പിടിച്ചു പറ്റിയിട്ടില്ല. വേർപിരിയലിന് പിന്നിലെ കാരണം താരം വ്യക്തമാകുന്നില്ല. ധനുഷ് തന്റെ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ചുവടെ…

ധനുഷ് തന്റെ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ “സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര. വളർച്ചയുടെയും, മനസ്സിലാക്കലിന്റെയും, പൊരുത്തപ്പെടുത്തലിന്റെയും, പൊരുത്തപ്പെടലിന്റെയും കൂടിയായിരുന്നു ആ യാത്ര… ഇന്ന് നമ്മൾ നിൽക്കുന്നത് നമ്മുടെ വഴികൾ വേർതിരിക്കുന്ന ഒരിടത്താണ്… ഐശ്വര്യയും ഞാനും. ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക. ഓം നമശിവായ!

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ധനുഷ് നായകനായ അടുത്ത രണ്ട് ചിത്രങ്ങള്‍ ഓ.ടി.ടി റിലീസായി പ്രേക്ഷകരിലേയ്ക്ക് എത്താനിരിക്കുകയാണ്. കാര്‍ത്തിക് നരേന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘മാരന്‍ എന്ന ചിത്രമാണ് ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്നത്. വീണ്ടും ഓമിക്രോണ്‍ കേസുകള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. മാളവിക മോഹനാണ് ചിത്രത്തില്‍ ധനുഷിന്‍റെ നായികയാകുന്നത്. വില്ലന്‍ വേഷത്തിലെത്തുന്നത് മാസ്റ്റര്‍ മഹേന്ദ്രനാണ്. സമുദ്രക്കനി, സ്മൃതി വെങ്കട്ട്, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാധ്യമപ്രവര്‍ത്തകരായിട്ടാണ് ധനുഷും മാളവിക മോഹനും ചിത്രത്തിലെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക