കൊച്ചി: ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. സൂര്യ ഹോട്ടല്‍ ഉടമയായ ശരത്തിന്റെ ആലുവയിലുള്ള വീട്ടിലാണ് റെയ്ഡ് നടന്നത്. ഏതാനും ദിവസം മുമ്പ് ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള റെയ്ഡ് നടന്നിരുന്നു. എട്ടുമണിക്കൂറോളം റെയ്ഡ് നീണ്ടിരുന്നു.

ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലാണ് ഈ മാസം 13ന് അന്വേഷണ സംഘത്തിന്റെ റെയ്ഡ് നടന്നത്. ദിലീപിന്റെ നിര്‍മാണക്കമ്ബനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ദിലീപും സഹോദരന്‍ അനൂപുമടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക