കോട്ടയം; സ്വകാര്യ ബസിനുള്ളില്‍ വച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. പാലായിലെ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളിലാണ് പീഡനം നടന്നത്. പ്രണയം നടിച്ച്‌ 8-ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ ബസ്സ് കണ്ടക്ടര്‍ സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്സല്‍ (31) അറസ്റ്റിലായി.

ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. വിവാഹിതനായ കണ്ടക്ടര്‍ ഇക്കാര്യം മറച്ചുവച്ചാണ് പെണ്‍കുട്ടിയോട് പ്രണയം നടിച്ചത്. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി അഫ്സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തി. പനിയാണെന്നു പറഞ്ഞ് അഫ്സല്‍ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തി. അഫ്സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താല്‍ മുടക്കി സ്റ്റാന്‍ഡിലിട്ടു. പിന്നീട് പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടര്‍ താഴ്ത്തി പുറത്തു പോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌എച്ച്‌ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളില്‍ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനിയെ പൊലീസ് മെഡിക്കല്‍ പരിശോധനയ്ക്കും കൗണ്‍സലിങ്ങിനും വിധേയമാക്കി. പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്ത ബസ് ഡ്രൈവര്‍ കട്ടപ്പന ലബ്ബക്കട കല്‍ത്തൊട്ടി കൊല്ലംപറമ്ബില്‍‍‍ എബിനും‍ (35) പിടിയിലായി. ഇവരുടെ സുഹൃത്തായ കണ്ടക്ടര്‍ ഒളിവിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക