കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം രാജ്യത്തെ സംഗീതജ്ഞര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ ശക്തമാക്കി. അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലെ സസായ് അറൂബ് ജില്ലയില്‍ പ്രാദേശിക സംഗീതജ്ഞന്റെ സംഗീതോപകരണം താലിബാന്‍ നടുറോഡിലിട്ട് കത്തിച്ചു. ഇതിന്റെ വീഡിയോ അഫ്ഗാന്‍ പത്രപ്രവര്‍ത്തകന്‍ അബ്ദുള്‍ഹഖ് ഒമേരി ട്വീറ്റ് ചെയ്തു.

ഒമേരി പങ്കിട്ട ഒരു വീഡിയോയില്‍, സംഗീതജ്ഞന്‍ തന്റെ കത്തിയ സംഗീത ഉപകരണം കണ്ട് കരയുന്നത് കാണാം. സമീപത്ത് നില്‍ക്കുന്ന താലിബാന്‍ ഭീകരന്‍ സംഗീതജ്ഞന്റെ ദയനീയാവസ്ഥയെ പരിഹസിക്കുകയും ചിരിക്കുകയും ചെയ്യുന്നതും വ്യക്തമാണ്. കഴിഞ്ഞ മാസം താലിബാന്‍ ഭീകരര്‍ ഹാര്‍മോണിയവും മറ്റ് വാദ്യോപകരണങ്ങളും നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാജ്യത്ത് എല്ലാത്തരത്തിലുള്ള വിനോദമാര്‍ഗങ്ങളും താലിബാന്‍ ഇല്ലാതാക്കുന്നത് തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക