കൊച്ചി: കൊച്ചി സീപോര്‍ട്ട്-എയര്‍പ്പോര്‍ട്ട് റോഡുവഴി കഴിഞ്ഞ ദിവസം രാത്രിയില്‍ യാത്ര ചെയ്തവര്‍ ഒരു അപ്രതീക്ഷിത അതിഥിക്ക് കടന്നുപോകാനായി കുറച്ചധികം നേരം റോഡില്‍ കാത്തുനില്‍ക്കേണ്ടിവന്നു. സാധാരണ പ്രമുഖര്‍ കടന്നുപോകുമ്ബോഴാണ് ഇത്തരത്തില്‍ റോഡില്‍കിടക്കേണ്ടിവരുന്നതെങ്കില്‍ ഇത്തവണ അതൊരു ഭീമന്‍ മലമ്ബാമ്ബിന് വേണ്ടിയായിരുന്നു. കാക്കനാട് സിഗ്നലിനടുത്താണ് റോഡിന് കുറുകെയായി മലമ്ബാമ്ബിനെ കണ്ടത്.

ഇരവിഴുങ്ങിയശേഷം ഇഴഞ്ഞുനീങ്ങിയ പാമ്ബ് അപ്രതീക്ഷിതമായാണ് റോഡിന് കുറുകെ എത്തിയത്. പിന്നെ മലമ്ബാമ്ബ് റോഡ് മുറിച്ച്‌ കടക്കുന്നതുവരെ വാഹനങ്ങളുമായി യാത്രക്കാര്‍ റോഡിന് ഇരുവശവും കാത്തുനിന്നു. കാര്യമറിയാതെ ചിലര്‍ ഹോണ്‍ അടിച്ച്‌ ശബ്ദമുണ്ടാക്കുന്നുണ്ടെങ്കിലും മലമ്ബാമ്ബ് റോഡ് ക്രോസ് ചെയ്യുന്നതുവരെ ബൈക്ക് യാത്രികരും കാറില്‍ എത്തിയവരുമെല്ലാം ക്ഷമയോടെ കാത്തുനിന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക