സോഷ്യല്‍ മീഡിയ വന്നതോടെ ലോകത്ത് നടക്കുന്ന പല സംഭവ വികാസങ്ങളുടെയും വീഡിയോ നിമിഷനേരം കൊണ്ട് നമ്മുടെ പക്കല്‍ എത്തും. ഇപ്പോഴിതാ ട്രാഫിക് സിഗ്നലില്‍ കാത്ത് നില്‍ക്കുന്ന സമയത്ത് ട്രക്ക് ഡ്രൈവര്‍ ചെയ്ത പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ട്രക്ക് ഡ്രൈവര്‍ റോഡിന് മറുപുറത്തെ മദ്യക്കടയില്‍ നിന്നും ഒരു കുപ്പി വാങ്ങി അരയില്‍ തിരുകി ഓടി തന്‍റെ ട്രക്കിനടുത്തേക്ക് നീങ്ങുന്നതാണ് വീഡിയോ. അധികം വൈകാതെ ഡ്രൈവറുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

മദ്യം വാങ്ങി കടയില്‍ നിന്നും ഇറങ്ങുന്നത് വരെ ട്രക്ക് ഡ്രൈവര്‍ അല്പം പതുക്കെയായിരുന്നു. എന്നാല്‍, അദ്ദേഹം പിന്നടങ്ങോട്ട് ഒരു പ്രത്യേക താളത്തിലാണ് തന്‍റെ ട്രക്കിന് സമീപത്തേക്ക് അദ്ദേഹം ഓടിയത്. ഇതിനിടെ നിരവധി വാഹനങ്ങളെയും പോലീസുകാരെയും മറ്റ് യാത്രക്കാരെയും അദ്ദേഹം മറികടക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച്‌ ഇത്തരത്തില്‍ ട്രാഫിക് ബ്ലോക്കില്‍ കിടക്കുമ്ബോള്‍ സാധനങ്ങള്‍ വാങ്ങി ഓടിപ്പോയി വണ്ടി എടുക്കുന്നത് വളരെ സാധാരണമായ ഒന്നാണെന്ന് കാഴ്ചക്കാരന് വ്യക്തമാകും. ട്രാഫിക് സിംഗ്നലില്‍പ്പെട്ട് കിടക്കുന്നതിന്‍റെ യാതൊരു ആശങ്കയും അദ്ദേഹത്തിന്‍റെ മുഖത്തില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Mask എന്ന പേരിലുള്ള ഒരു എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. “ഇതാണ് ഞങ്ങള്‍ പറയുന്ന ടൈം മാനേജ്മെന്‍റ്” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. വീഡിയില്‍ ‘റൂള്‍ നമ്ബര്‍ 5: ട്രാഫിക്കും സിഗ്നലുകളും അവഗണിക്കുക.. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.” എന്ന് എഴുതി ചേര്‍ത്തിരിക്കുന്നു. ഇമേജിന്‍ ഡ്രാഗണ്‍സിന്‍റെ ‘ബോണ്‍സ്’ എന്ന മ്യൂസിക് വീഡിയോയിലെ പാട്ടാണ് വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്നത്. വീഡിയോ മണിക്കൂറുകള്‍ക്കകം മുപ്പത്തിയൊന്നായിരത്തിലേറെ പേരാണ് കണ്ടത്. ‘ഹെവി ഡ്രൈവര്‍’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിപ്പെഴുതിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക