പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന്‍, ദേവി ദമ്ബതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നത്.

സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ മകന്‍ സനലിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി ഒമ്ബതുവരെ സനല്‍ വീട്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ ഇയാളെ കാണാനില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയ നിലയിലാണ്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക