തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. മലപ്പുറത്ത് 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മൂന്ന് പേര്‍ക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോ​ഗികളുടെ എണ്ണം 305 ആയി.

കുത്തനെ ഉയർന്ന് ടി പി ആർ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. പ്രതിദിന രോ​ഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിലായി. ഇന്ന് 5296 പേര്‍ക്കാണ് രോ​ഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3 ദിവസം മുമ്പ് 3.8 ശതമാനമായിരുന്നു. ഇന്നലെ അത് 6.8ലേക്കും ഇന്ന് 8.2 ശതമാനത്തിലേക്കും ഉയർന്നിരിക്കുകയാണ്.

ടി പി ആർ 10 ശതമാനത്തിൽ എത്തിയാൽ ഭാഗിക ലോക്ഡൗൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരാകും. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ടിപിആർ നിരക്കുകൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ഇന്നലെ കേന്ദ്ര സർക്കാർ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ അതീവജാഗ്രത വേണ്ട രാജ്യത്തെ 15 ജില്ലകളുടെ പട്ടികയിൽ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരവും എറണാകുളവും ഇടംപിടിച്ചിരുന്നു.

തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസര്‍ക്കോട് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്ബിളുകളാണ് പരിശോധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക