കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പൊലീസ്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഓപ്പറേഷന്‍ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍ജ്ജുന്‍ ആയങ്കി ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എസ് സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. അര്‍ജ്ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം പോലുമല്ല. പാര്‍ട്ടി അംഗങ്ങളാണെന്ന് വരുത്തി തീര്‍ക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമിച്ചു, ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ പരസ്യമായി സംഘടന അവരെ തള്ളിയെന്നും എസ് സതീഷ് പറഞ്ഞിരുന്നു.

സംസ്ഥാന കമ്മിറ്റി അംഗം മനു തോമസിനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്‌ അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയതോടെയായിരുന്നു ഇരുവരും തമ്മില്‍ വീണ്ടും വാക്പോര് ഉടലെടുത്തത്. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍പ്പെട്ട ഇവര്‍ ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നായിരുന്നു പരാതി. ഇതിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അര്‍ജ്ജുന്‍ ആയങ്കി മറുപടി നല്‍കുകയായിരുന്നു. മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നാണ് പരാതിക്ക് പിന്നാലെ അര്‍ജുന്‍ ആയങ്കി പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക