തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മക്കളെയും, ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. വിളവൂര്‍ക്കലില്‍ വാടകയ്‌ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂര്‍ക്കല്‍ ഈഴക്കോട് മഞ്ജുഭവനില്‍ എം മനോജ് (36) എന്നിവരാണ് മലയിന്‍കീഴ് പോലീസിന്റെ പിടിയിലായത്.

മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ലക്ഷ്മി. രണ്ട് കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ അമ്മയെ എല്പിച്ച ശേഷമാണ് ലക്ഷ്മി ഇളയ കുഞ്ഞുമായി കാമുകനോടൊപ്പം മുങ്ങിയത്. മനോജ് വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. അടുത്തിടെ ഇയാള്‍ വിവാഹമോചിതനായിരുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും വേണ്ടെന്നും കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്നും യുവതി പോലീസിനോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ പോയതിന് ലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തു. പ്രേരണാക്കുറ്റത്തിന് കാമുകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക