തിരുവനന്തപുരം : ശംഖുമുഖം റോഡ് പുനര്‍നിര്‍മ്മാണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ആര്‍ക്കും പ്രത്യേകം പട്ടം ചാര്‍ത്തി കൊടുത്തിട്ടില്ലെന്നും പ്രത്യേക പരിഗണനയില്ലെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തികള്‍ ഇനിയും വൈകിയാല്‍ നടപടി എടുക്കേണ്ടി വരുമെന്ന് കരാര്‍ കമ്ബനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി.

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖമുഖം- എയര്‍പോര്‍ട്ട് റോഡിന്‍റെ പുനര്‍നി‍ര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച്‌ മാസത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശക്തമായ തിരമാലകള്‍ വന്നടിച്ചാലും തീരം തകരാതിരിക്കാന്‍ പൈലിംഗ് നടത്തി ഡയഫ്രം വാള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തിക്കളാണ് പുരോഗമിക്കുന്നത്. ഡയഫ്രം വാള്‍ നിര്‍മ്മിച്ച ശേഷമായിരിക്കും റോഡ് നിര്‍മ്മിക്കുക. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരമാത്ത് മന്ത്രി വിളിച്ച യോഗത്തില്‍ ഊരാളുങ്കലിന്‍റെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ ഊരളുങ്കലിനെ മന്ത്രി വിമര്‍ശിച്ചിരുന്നു. 12.16 കോടിരൂപയ്ക്കാണ് ഊരാളുങ്കല്‍ നിര്‍മ്മാണ കരാര്‍ എടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക