തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.

ഇതേ സമയം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും യൂറോപ്പിലേക്ക് പോകും. ഇതിന് പിന്നില്‍ ചില സംശയങ്ങളും ഉയരുന്നുണ്ട്. റിയാസും സംഘവും ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരിസിലേക്കാണു പോകുന്നത്. സെപ്റ്റംബര്‍ 19-ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂറോപ്പിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയെ വേണു രാജാമണിയും അനുഗമിക്കാന്‍ സാധ്യത ഏറെയാണ്. മുഖ്യമന്ത്രിയുടെ യാത്രയോട് അനുബന്ധിച്ച്‌ റിയാസും വിദേശത്തേക്ക് പോകുന്നതിലും ചര്‍ച്ചകള്‍ സജീവമാണ്. മുന്‍കൂട്ടിയുള്ള എന്തോ പദ്ധതി ഇതിന് പിന്നിലുണ്ടെന്നാണ് സൂചനയും വിവാദവും.

ഖജനാവില്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഈ യാത്രകള്‍. അതേസമയം, കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെ ന്യായീകരിച്ച്‌ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രംഗത്ത് വന്നു. ‘വിദേശത്തു പോകുന്നത് നല്ലതാണ്. കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. ഇക്കാര്യങ്ങളല്ല കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള നികുതിവിഹിതത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. കേരളം ഓവര്‍ഡ്രാഫ്റ്റിലേക്കു പോകില്ല. സ്ഥിതി നിയന്ത്രണവിധേയമാണ്’, ധനമന്ത്രി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക