EntertainmentKeralaNewsPolitics

മുഖ്യമന്ത്രി വിദേശത്ത് പോയ തക്കം നോക്കി കറുത്ത ഷർട്ടിട്ട് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്; കയ്യോടെ പൊക്കി പ്രതിപക്ഷ എം പി വി കെ ശ്രീകണ്ഠൻ: രാഷ്ട്രീയം മറന്ന് നേതാക്കൾ ചിരിച്ച സംഭവം ഇങ്ങനെ.

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ഔദ്യോഗിക സന്ദര്‍ശന പരിപാടിയില്‍. മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ പരിപാടികളില്‍ ഒരു കാലത്ത് കര്‍ശന വിലക്കേര്‍പ്പെടുത്തിയ കറുത്ത കളര്‍ ഷര്‍ട്ടിട്ട് പൊതുവേദിയില്‍. കാണുന്നവര്‍ക്ക് കൗതുകം തോന്നിയില്ലെങ്കിലല്ലേ അല്‍ഭുതം.

ad 1

വികെ ശ്രീകണ്ഠന്‍ എംപിയാണെങ്കില്‍ അത് തുറന്നു ചോദിക്കാന്‍ മടിച്ചതുമില്ല. പാലക്കാട് ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡുകളുടെ ഉല്‍ഘാടനത്തിനായെത്തിയതായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. റിയാസിനെ കണ്ടപാടേ തോളില്‍ പിടിച്ച്‌ എംപിയുടെ ചോദ്യം – ‘എന്താ കറുപ്പ് ഷര്‍ട്ട് ?’, എനിക്ക് എല്ലാ കളറും ഇഷ്ടമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്തായാലും ചോദ്യം കേട്ടപാടെ തൊട്ടടുത്തു നിന്ന ഷാഫി പറമ്ബില്‍ എംഎല്‍എയ്ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും ചിരി അടക്കാനായില്ല. മന്ത്രിക്കും. ആഴ്ചകള്‍ക്കു മുമ്ബായിരുന്നു പ്രതിഷേധ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത ഷര്‍ട്ട്, മാസ്ക്, കൊടി എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button