കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. അർബുദ രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരുതവണ എംപിയും ആയിരുന്നു. തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളിലാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. ഇടുക്കിയിൽ നിന്നാണ് അദ്ദേഹം പാർലമെൻറിൽ എത്തിയത്. നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൂടിയാണ് പി ടി തോമസ്.ഭാര്യ: ഉമാ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.

സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‌യു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് പി ടി കടന്നുവന്നത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡൻറ് സംസ്ഥാന സെക്രട്ടറി സംസ്ഥാന പ്രസിഡൻറ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1980 അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ഇടുക്കി ഡിസിസി പ്രസിഡൻറ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1991, 2001 വർഷങ്ങളിൽ തൊടുപുഴയിൽ നിന്നും, 2016, 2021 വർഷങ്ങളിൽ തൃക്കാക്കരയിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2009ൽ ഇടുക്കിയിൽ നിന്ന് ഇന്ത്യൻ പാർലമെൻറിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് കാലവും ശക്തമായ നിലപാടുകൾ എടുത്തിട്ടുള്ള നേതാവാണ് പി ടി തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന അദ്ദേഹത്തിൻറെ നിലപാട് വിവാദമായപ്പോഴും അതിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കിറ്റക്സ് കമ്പനിയുടെ പ്രവർത്തനങ്ങൾ കടമ്പ്രയാർ മലിനപ്പെടുത്തി എന്ന അദ്ദേഹത്തിൻറെ നിലപാടുകളും സമീപകാലത്ത് വാർത്തയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക