ആലപ്പുഴ: എസ്ഡിപിഐ പ്രവര്‍ത്തകരെ കൊണ്ട് പൊലീസ് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്ന് എഡിജിപി വിജയ് സാഖറേ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ബിജെപി (BJP) നേതാവ് രണ്‍ജീത് വധത്തില്‍ പിടിയിലായ അഞ്ചുപേര്‍ കൊലപാതകികളെ സഹായിച്ചവര്‍ ആണ്. കൊലയാളി സംഘങ്ങളില്‍ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിജയ് സാഖറേ പറഞ്ഞു.

കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ്, കസ്റ്റഡിയിലുള്ള പ്രവര്‍ത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. യോഗശേഷം ഇതു സംബന്ധിച്ച്‌ എസ്ഡിപിഐ പരാതിയും നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ പങ്കാളികളായ മണ്ണഞ്ചേരി സ്വദേശികളാണ് രണ്‍ജീത് വധത്തില്‍ പിടിയിലായത്. ആസിഫ്, നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരാണ് പിടിയിലുള്ളത്. പ്രതികള്‍ ഉപയോഗിച്ച നാലു ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴയിലെ കൊലപാതക കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ആര്‍എസ്‌എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പരിശോധന. ഷാന്‍ വധക്കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക