ചെന്നൈ: മലയാളിയായ മനോന്‍മണിയം പി.സുന്ദരപ്പിളള രചിച്ച “തമിഴ്‌ തായ്‌ വാഴ്‌ത്ത്‌…” എന്ന ഗാനം തമിഴ്‌നാടിന്റെ സംസ്‌ഥാന ഗാനമായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെയും പൊതുപരിപാടികളില്‍ സംസ്‌ഥാന ഗാനാലാപനം നിര്‍ബന്ധമാക്കി. സംസ്‌ഥാനഗാനം ആലപിക്കുന്ന വേളയില്‍ ശാരീരിക പരിമിതികളുള്ളവരൊഴികെ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

ആലപ്പുഴയില്‍ ജനിച്ച മനോന്‍മണിയം പി. സുന്ദരപ്പിളള മനോന്‍മണിയം നാടകത്തി​െ​ന്‍റ രചയിതാവാണ്. തമിഴ് വാഴ്ത്ത് പാട്ട് മനോന്‍മണിയം സുന്ദരപ്പിളള രചിച്ച്‌ എം.എസ് വിശ്വനാഥന്‍ ചിട്ടപ്പെടുത്തിയെടുത്ത തമിഴ് വാഴ്ത്ത് ഗാനം 1950 മുതല്‍ തമിഴ്നാട്ടില്‍ സംസ്ഥാന ഗീതമായി അംഗീകരിക്കുന്നുണ്ട്. തമിഴകത്തെ അമ്മയായി ആദരിക്കുന്ന ഈ ഗാനം പൊതുപരിപാടികളില്‍ മിക്കവാറും ആലപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഇതൊരു പ്രാര്‍ഥനാഗാനം മാത്രമാണെന്നും സദസ്യര്‍ എണീറ്റുനിന്ന്‌ ആദരിക്കണമെന്ന്‌ ഔദ്യോഗിക ഉത്തരവുകളില്ലെന്നും അടുത്തിടെ വ്യത്യസ്‌തമായ ഒരു സന്ദര്‍ഭത്തില്‍ മദ്രാസ്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതോടെയാണ്‌ സംസ്‌ഥാനഗാന പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. മദ്രാസ്‌ ഐ.ഐ.ടിയില്‍ ഇക്കൊല്ലത്തെ ബിരുദദാനച്ചടങ്ങില്‍ തമിഴ്‌ തായ്‌ വാഴ്‌ത്ത്‌ ആലപിക്കാതിരുന്നതു വിവാദമായിരുന്നു. അതൃപ്‌തി അറിയിച്ച്‌ സംസ്‌ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഐ.ഐ.ടി. അധികൃതര്‍ക്കു കത്ത്‌ നല്‍കുകയും ചെയ്‌തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക