ചെന്നൈ: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഹർഘർ തിരംഗ’ പ്രചാരണത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്റെ ട്വിറ്റർ പ്രൊഫൈൽ മാറ്റി.
പിതാവും മുൻ ഡിഎംകെ ആചാര്യനുമായ എം കരുണാനിധി ദേശീയ പതാക ഉയർത്തുന്ന ചിത്രമാണ് സ്റ്റാലിന്റെ ട്വിറ്റർ പ്രൊഫൈലിൽ ഉള്ളത്.

1974-ൽ കലൈഞ്ജർ (കരുണാനിധി) ആഗസ്റ്റ് 15 ന് പതാക ഉയർത്താനുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെ അവകാശം ഉറപ്പാക്കി, സ്റ്റാലിൻ ട്വീറ്റിൽ പറഞ്ഞു. മോദിയുടെ ‘ഹർഘർ തിരംഗ’ പ്രചാരണത്തിന് വ്യക്തമായ രാഷ്ട്രീയ മറുപടിയാണ് തന്റെ ട്വീറ്റിലൂടെ സ്റ്റാലിൻ നൽകിയത്. ‘ന്യൂ പ്രൊഫൈൽ പിക്’ എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് കോട്ടയിൽ പതാക ഉയർത്തിയ ശേഷം കരുണാനിധി ഉദ്യോഗസ്ഥർക്കൊപ്പം പടികൾ ഇറങ്ങുന്ന ചിത്രം ട്വീറ്റ് ചെയ്തു. എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ സെന്റ് ജോർജ് കോട്ടയിൽ തമിഴ്‌നാട് മുഖ്യമന്ത്രിമാർ ത്രിവർണ്ണ പതാക ഉയർത്തുന്നു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 2 മുതൽ 15 വരെ പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയിലേക്ക് മാറ്റണമെന്നാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചത്.സ്വാതന്ത്ര്യ ദിനത്തിൽ വീടുകളിൽ ത്രിവർണ പതാകകൾ ഉയർത്തണമെന്ന് പ്രധാനമന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും ത്രിവർണ പതാകയിലേക്ക് മാറ്റണമെന്ന് മോദി ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ദേശീയ പതാകയും പിടിച്ച് നിൽക്കുന്ന ചിത്രമാണ് രാഹുലും പ്രിയങ്കയും പ്രൊഫൈൽ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക